right_side

Blog Archive

In:

എന്താ പ്രശ്നം ....ഡോക്ടർ ചോദിച്ചു ......
അയ്യാൾ വിശദീകരിച്ചു ..
ഡോക്ടർ എനിയ്ക്ക് കുനിഞ്ഞു നിന്ന് ഇടതുകാൽ പൊക്കി
പിന്നെ ഇടതുകാൽ താഴ്ത്തി അല്പം നിവർന്നു
പിന്നെ വലതുകാൽ പൊക്കി
പിന്നെ വലതുകാൽ താഴ്ത്തി
മെല്ലെ രണ്ടു കൈകളും ഉയർത്തിക്കൊണ്ടുവന്നു
മെല്ലെ നിവർന്നു നേരെ നിന്നു
അല്പം കുലുങ്ങിക്കൊണ്ട് കൈകൾ അരയുടെ അടുത്തെത്തുമ്പോൾ തോളെല്ലിന് ഒരു വേദന ......

ഡോക്ടർ അല്പം ദേഷ്യത്തോടെ ചോദിച്ചു ...നിങ്ങളെന്തിനാ ഈ പ്രായത്തിൽ ഈ കോപ്രായവും വേണ്ടാദീനവും ഒക്കെ കാണിയ്ക്കുന്നത് ....
?
?
?
?
അയ്യാൾ മെല്ലെ ചോദിച്ചു ....അപ്പൊ അണ്ടർ വെയർ ഇടുന്നത് വേണ്ടാദീനമാണോ ഡോക്ടർ ?
😂😂😂😂

In:

ഭക്തി

പകല്‍ മുഴുവന്‍ തന്നാല്‍ കഴിയും വിധം ഉടായിപ്പുകള്‍ നടത്തിയ മത്തായി വൈകിട്ട് മുട്ടുകുത്തി    പ്രാര്‍ത്ഥന തുടങ്ങി
.
" സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ! "
.
ഓണ്‍ലൈനില്‍ ഇരിക്കുകയായിരുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവ് അപ്പോള്‍ തന്നെ റിപ്ലേ കൊടുത്തു
.
"കിടന്നു തൊള്ള തുറക്കാതെ കാര്യം പറ മത്തായീ !"
.
ഞെട്ടിപ്പോയ മത്തായി ആത്മസംയമനം വീണ്ടെടുത്തു പറഞ്ഞു
.
"അങ്ങയുടെ നാമം പൂജിതമാകണമേ ! "
.
ദൈവം: "ഈ സുഖിപ്പിക്കല്‍ നിത്യേന കുറെ കേള്‍ക്കുന്നതാ !
നീ ബാക്കി പറ "
.
"അങ്ങയുടെ രാജ്യം വരേണമേ ! "

"നടന്നതു തന്നെ"
ദൈവത്തിന്റെ ആത്മഗതം .
.
" അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണമേ ! "
.
"അത് അതിമോഹമല്ലേ മത്തായി ! "
.
"അന്നന്നു വേണ്ട ആഹാരം എന്നും ഞങ്ങള്‍ക്ക് തരേണമേ"

അത് കേട്ട ദൈവത്തിനു കലി വന്നു
.
"നാല് തലമുറക്ക് ഇരുന്നു കഴിക്കാനുള്ളത് സമ്പാദിച്ചു വെച്ചിട്ടാണോടാ $&@# മോനേ നീ അന്നന്നത്തെ ആഹാരത്തിന് എന്നോട് കേഴുന്നത് ."
.
വിരണ്ടു പോയ മത്തായി അടുത്ത വാചകം പറഞ്ഞു
" ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ , ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കേണമേ"
.
അതും കൂടി കേട്ടപ്പോൾ ദൈവത്തിന്റെ സകല കണ്‍ട്രോളും പോയി  പുറംകാല് മടക്കി പിടലിക്ക് ഒന്ന് കൊടുത്തതും മത്തായി മൂക്കുകുത്തി വീണു
.
അത് കണ്ട ഭാര്യ അന്നാമ്മ വിളിച്ചു പറഞ്ഞു:
.
" കണ്ടുപഠിക്കെടാ മക്കളേ നിങ്ങളുടെ അപ്പന്റെ ഭക്തി ! പ്രാര്‍ത്ഥനക്കു ശേഷമുള്ള ആ കുമ്പിഡീൽ കണ്ടോ !"😂

In:

രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.

"ഈ കമ്പിനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം  മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വച്ചട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു."

തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ  ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവർ എല്ലാം ആകാംഷഭരിതരായി.

"എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" അവരുടെ മനസ്സ് അറിയാതെ പറഞ്ഞു 

ജോലിക്കാർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക്  നോക്കിയ അവർ അത്ഭുതസ്തംബന്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.

ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു.

കണ്ണാടിക്കരികിലെ കുറിപ്പ്  ഇപ്രകാരമായിരുന്നു .....

"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയു .... ആ വ്യക്തി നീ തന്നെയാണ്. നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് "

നിങ്ങളുടെ ബോസ് മാറിയതുകൊണ്ടോ സുഹൃത്തകളോ, കമ്പനിയോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം...

അത് നിന്നിൽ തുടങ്ങണം...

അത് ഇന്നു തന്നെ ആരംഭിക്കണം....

അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം.

നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം.

ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞുകൊണ്ടാ ജീവിതത്തിൽ മാറ്റം വരുന്നില്ല.... നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കു.

ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൻ പൊട്ടിയാൽ....  ജീവൻ  അവിടെ പൊലിയുന്നു...... നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത്  ജീവന്റെ ആരംഭമാണ്...

മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്.

മാറ്റം നിങ്ങളിൽ നിന്നാകട്ടെ.... അത് ഇന്നു തന്നെയാകട്ടെ.... 🌹

In:

Styles


In:

A small Help


In:

1 : ഹലോ കസ്റ്റമർ കെയർ അല്ലേ..?? 😟

2 : ആതേ...!! 🙂

1 : എന്റെ അനിയൻ സിം കാർഡ് വിഴുങ്ങി....😟😟😟

2 : അതിന് ഞങ്ങളെന്തു ചെയ്യാൻ...!? 🤔🤔🤔

1 : അവൻ സംസാരിക്കുന്നുണ്ട്... പൈസ പോക്വോ...!!?? 😜😜😜

In:

*പ്രത്യേക അറിയിപ്പു്*
നമ്മുടെ ഗ്രൂപ്പിൽ നാളിതുവരെ യാതൊരു Postഉം ഇടാത്തവരെയും..... എഴുതാത്തവരെയും..... വിദ്യാരംഭ ദിവസം രാവിലെ ഈ ഗ്രൂപ്പിന്റെ അഡ്മിന്റെ കാർമ്മികത്തിൽ എഴുത്തിനിരുത്തുന്നു.

In:

..ഗ്രേറ്റ്‌  ശശി ..
_______________

ശശി  ഒരിക്കൽ  വിദേശത്ത്  ബീച്ചിൽ
കിടക്കുകയായിരുന്നു  അപ്പോൾ  ഒരു  മദാമ്മ 
വന്നു  ശശിയോടു ..
മദാമ്മ  :" R U RELAXING"
ശശി  : "NO I AM SHASHI"
കുറച്ചു   കഴിഞ്ഞു  ഒരു  സായിപ്പു  വന്നു
ശശിയോടു ..
Sayippu :" R U RELAXING"
shashi : " NO I AM SHASHI"
മൂന്നാമത്തെ  ആളും  വന്നു  ഇതേ
ചോദ്യം ..സഹികെട്ട്  ശശി  വേറെ
സ്ഥലത്തേക്ക്  മാറി കിടന്നു  ..അവിടെ  കണ്ട
സയിപിനോട്  ശശി ..
Shashi :" R U RELAXING"
sayippu : "YES I AM RELAXING"
കലി  മൂത്ത  ശശി  സയിപിന്റെ  മോന്തയ്ക്ക്
ഒരെണ്ണം  കൊടുത്തിട്ട്  പറഞ്ഞു " ഡാ
തെണ്ടി ..നിന്നെ    അവിടെ  എല്ലാവരും
തിരഞ്ഞു  നടക്കുമ്പോൽ  നീ  ഇവിടെ
വന്നു  കിടക്കുകയാണോ "
😂😂😂😂😂😂😂😂😂

ഇത് പുതിയതാ
വേഗം  സെൻറ്റിക്കൊ

In:

ഇത് വായിച്ച് ചിരിച്ച് ചിരിച്ച് മരിച്ചാൽ എന്നെ പറയരുത് .

സുന്ദരിയായൊരു 💁യുവതി യുണ്ടായിരുന്നു.

🏠വീട്ടിനടുത്തുള്ള
🏘 സ്ക്കൂളിൽ 🚶മകനെ ചേർത്തു.

സ്കൂൾ അദ്ധ്യാപകൻ ആ സ്ത്രീയുടെ💑 സൗന്ദര്യത്തിൽ  പരവശനായി

ക്ലാസ് തീർന്നപ്പോൾ മാസ്റ്റർ കുട്ടിയോട് പറഞ്ഞു നിന്റെ
💃അമ്മയോട് എന്റെ
😍അന്വേഷണം പറയണം

കുട്ടിയുടെ 💃💞അമ്മയും തിരിച്ച്‌
സാറിനോടും അന്വേഷണം പറയാൻ പറഞ്ഞു വിട്ടു.

💞ഒരാഴ്ചയോളം ഇതു തുടർന്നു

അടുത്ത ദിവസം💃 യുവതി മാഷെ വീട്ടിലേക്കു വിളിപ്പിച്ചു.

സന്തോഷ വാനായ 🕴മാഷ് കുളിച്ചു ഇസ്തിരിയിട്ട ഷർട്ടും കോട്ടും സ്പ്രയും പൂശി 💃👋യുവതിയുടെ വീട്ടിലെത്തി

ചായ സൽക്കാരത്തിനു ശേഷം മാഷ്പറഞ്ഞു
നീങ്ങൾ വളരേ സുന്ദരിയാണ്👄👌 .... നീങ്ങളുടെ  സൗന്ദര്യത്തിൽ ഞാൻ വീണ് പോയി.😍😍

💁യുവതി പറഞ്ഞു ഇനി നാളെ സംസാരിക്കാം എന്റെ 😎ഭർത്താവു വരാൻ സമയമായി

അപ്പോൾ പുറത്ത് 😎ഭർത്താവിന്റെ ശബ്ദം കേട്ടു

😬😳🤔ഏതവനാടി അകത്ത്....!!!!!!!

🕴😱മാഷ് പേടിച്ചു വിറച്ചു !!!!!!

💃യുവതി മാഷ്റ്റെ പെട്ടെന്നു ഒരു 👘സാരിയുടുപ്പിച്ചു
സാരിയുടെ തുമ്പ് കൊണ്ട് തലയും മറച്ചു എന്നിട്ട് അടുക്കളയുടെ മൂലയിൽ വച്ചിരുന്ന⌛❗ഒരലും ഒലക്കയും കാട്ടികൊടുത്തു കൊണ്ടു പറഞ്ഞു നിങ്ങൾ അവിടെയിരുന്നു ഈഗോതമ്പു പൊടിക്കൂ....

ഞാൻ ചായകൊടുത്ത് 😎ഭർത്താവിനെ  പുറത്തു വിടാം...

💃യുവതി🚪വാതിൽ തുറന്നപ്പോൾ 😬ഭർത്താവ് ചോദിച്ചു നീ ആരോടാണ് സംസാരിച്ചിരുന്നത്😬😬

💃യുവതി..അടുത്ത വീട്ടിൽ പുതുതായി വന്ന 🙍ചേച്ചിയാണ് അവൾ അടുക്കളയിൽ ഗോതമ്പുപൊടിക്കുകയാണ്

ഏകദേശം ഒരു മണിക്കൂറോളം രണ്ടു പേരും സംസാരിച്ചു.....
കഴിഞ്ഞപ്പോൾ 😎ഭർത്താവ് പറഞ്ഞു എന്നിക്കൊന്നു പുറത്തു പോണം ഞാനിപ്പോൾ വരാം

😎ഭർത്താവ് പോയ ഉടനെ 🕴അദ്ധ്യാപകൻ👘?സാരിയും 🌡ഒലക്കയും   വലിച്ചെറിഞ്ഞ് പുറത്തേക്കോടി

15 ദിവസം കഴിഞ്ഞപ്പോൾ

യുവതിയുടെ🏃 മകൻ 🕴മാഷിനോട് പറഞ്ഞു

മാഷേ.... 💃അമ്മസാറിനോട് 💘അന്വേഷണം പറയാൻ പറഞ്ഞു

മാഷ് ...🕴😁😁😁😁

നായിന്റെ മോനേ,,,,,,

അന്നു പൊടിച്ച 20 കിലോ ഗോതമ്പ് ഇത്ര പെട്ടെന്ന് തീർന്നോ??????
😆😆😆😆😆

In:

ശശി താൻ ജോലി ചെയ്യന്ന വീട്ടിലെ മുതലാളിയുടെ വിസ്കി ബോട്ടിലിൽ നിന്നും കുറേശ്ശേ കുറേശ്ശേ എടുത്തു കുടിച്ചതിനു ശേഷം വെള്ളം നിറച്ചു വയക്കുക പതിവായിരുന്നു......
.
.
.
.
                         ഇതൊരു പതിവായപ്പോൾ മുതലാളി ശശിയോടു ചോദിക്കാൻ തീരുമാനിച്ചു. 
.
.
.
.
.   ഒരു ദിവസം ഭാര്യയോടൊത്ത് ഡ്രോയിംഗ് റൂമിൽ ഇരിക്കുമ്പോൾ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശിയോട് ഉറക്കെ :  ശശി 

.
.
.
ശശി:   സാർ                               

.
.
.
.
.മുതലാളി:  എന്റെ ബോട്ടിലിൽ നിന്നും വിസ്കി കുടിച്ച് വെള്ളം നിറച്ചു വെക്കൂന്ന താരാണ്?       🤔🤔        

.
.
.കിച്ചണിൽ നിന്ന് ഒരു ഉത്തരവും വന്നില്ല.
.
.
.
.
വീണ്ടും ചോദിച്ചു.  എന്നിട്ടും ഉത്തരമില്ല.
.
.
.
.
.
  മുതലാളി ദേഷ്യപ്പെട്ട് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് :    നിനക്കെന്താ ചെവി കേൾക്കാൻ വയ്യേ? ഞാനെത്ര പ്രാവശ്യം ഒരു കാര്യം ചോദിക്കുന്നു! ഉത്തരമില്ലല്ലൊ!!?
.
.
.
.                     
ശശി:അതെന്താണെന്നറിയാമോസാർ! ഈ കിച്ചണിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ കേൾക്കാൻ സാധിക്കൂ.  വേറൊന്നും കേൾക്കാൻ സാധിക്കില്ല.  
.
.
.
.
.
.
       മുതലാളി:  അതെന്തുപൊട്ടത്തരമാ നീ പറയുന്നെ?  നീ പറയുന്നതു തെറ്റാ ഞാൻ ഇപ്പോൾ പ്രൂവു ചെയ്തു കാണിച്ചു തരാം.          നീ പോയി ഡ്രായിംഗ് റൂമിൽ ഇരുന്ന് എന്തെങ്കിലും പറ എനിക്കു കേൾക്കാമോന്നു നോക്കട്ടെ .
.
.
.
.
.
ശശി ഡ്രായിംഗ് റൂമിൽ ചെന്ന് മുതലാളിയുടെ ഭാര്യയുടെ അടുത്തിരുന്ന് ഉറക്കെ :;_        മുതലാളീ... 
.
.
.
.
.മുതലാളി കിച്ചണിൽ നിന്ന്;  കേൾക്കാം പറയു                           
.
.
.
.
.ശശി :  ഉറക്കെ .:  നമ്മുടെ വേലക്കാരിക്ക് മൊബൈൽ ആരാ വാങ്ങിക്കൊടുത്തെ?      .
.
.
.
അടുക്കളയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല.......
.
.
.
.         
ശശി വീണ്ടും:  നമ്മുടെ വേലക്കാരിയേയും കൊണ്ട് കാറിൽ ലോംഗ് ഡ്രൈവിന് ആരാ പോയത്?                        അടുക്കളയിൽ നിന്ന് ഉത്തരമൊന്നും ഇല്ല..............
മുതലാളി അടുക്കളയിൽ നിന്ന് ഡ്രോയി ഗ്റൂമിൽ വന്ന് ശശിയോട് :  ഇത് അദ്ഭുതമായിരിക്കുന്നു.   നമ്മുടെ അടുക്കളയിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ. നീ പറഞ്ഞതു ശരിയാ.

.
.
.
.
Rocks of ശശി

In:

Girl:-എന്റെ അച്ഛനും അമ്മക്കും ഞാൻ  ഒറ്റ മോളാ....😊
Boy :- അതിനു....??☺
Girl:- അവരെ വിഷമിപ്പിക്കാൻ എനിക്ക്  പറ്റില്ല....😌
എന്റെ കുട്ടിക്കാലത്തു അവർ എനിക്ക്  രാത്രി ഉറങ്ങാൻ കഥ പറഞ്ഞു  തരുമാരുന്നു.....!!🌟⭐⭐🌟🌝
.
.
പക്ഷെ , ഞാൻ ഉറങ്ങാതെ കിടക്കും....!!
.☺😊😀😆
.
.
.
.
Boy:- വെറുതെയല്ല നീ ഒറ്റ മോൾ  ആയിപ്പോയത്....
👀🙄🤔😏

In:

ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....

അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി ....
വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന് ..

ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി
......ഭർത്താവ് അവളോട് ചോദിച്ചു ...സുറ്റാക്കി ....
അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ?
ഭർത്താവ് കുശ്രുതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?"
അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...."
അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്‌വ് കിനാ റ്റിൻ കൗജി ...."
അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?"
അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ "

ഭാര്യ ഒന്ന് മൂളി ....ഉം ...
--------
ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................

In:

A: ഹലോ... ഡോക്ടറല്ലെ...?

B: അതെ ആരാ...?

A: എന്നെ മനസ്സിലായോ... ഞാൻ സെബാസ്റ്റ്യനാണ്‌...

B: സെബാസ്റ്റ്യനോ...!!! ഇല്ല... മനസ്സിലായില്ലല്ലോ...!!!

A: സാറ്‌ കഴിഞ്ഞയാഴ്ച്ച അമ്മയെക്കൊണ്ടുവന്നാക്കിയില്ലേ ആ വൃദ്ധസദനത്തിലെ വാർഡനാണ്...

B: ങാ... മനസ്സിലായി... മനസ്സിലായി... എന്താ സെബാസ്റ്റ്യൻ... എന്താകാര്യം...?

A: താങ്കളുടെ വീട്ടിലെ പട്ടി ഇവിടെയുണ്ട്‌... അമ്മയുടെ അടുത്ത്‌... വന്ന് കൊണ്ടുപൊയ്‌ക്കോളൂ...

B: ഓഹോ... അവനവിടെ എത്തിയോ... നാലഞ്ച്‌ ദിവസമായി അവനെ കാണാതായിട്ട്‌... ഇവിടെ വീട്ടിൽ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു... ഞാൻ പത്രത്തിലും പരസ്യം കൊടുത്തിരുന്നു... എന്തായാലും കിട്ടിയല്ലോ... താങ്ക്യൂ സെബാസ്റ്റ്യൻ... ഞാൻ ഇന്നുതന്നെ വന്ന് കൊണ്ടുപൊയ്‌ക്കോളാം...

ചിന്തിക്കാൻ ഒരുപാടുളള ഒരു കൊച്ചു കഥ...

In:

മൂന്നു പേര്‍ വലിയ തര്‍ക്കത്തില്‍.

ഒരു പാക്കിസ്ഥാനി, പഞ്ചാബി പിന്നെ ഒരു മലയാളിയും.

വിഷയം " ഹനുമാന്‍ ഏതു നാട്ടുകാരനാണ്" എന്നതാണ്.

ആദ്യം പാക്കിസ്ഥാനി പറഞ്ഞു :- ഹുനുമാന്‍ ഞങ്ങളുടെ നാട്ടുകാരനാണ്.

അതായത് ഞങ്ങളുടെ നാട്ടില്‍ റഹുമാന്‍, സുലൈമാന്‍ അത് പോലെ ഹനുമാനും.

പഞ്ചാബി തര്‍ക്കിച്ചു :- ഇല്ല ഹനുമാന്‍ പഞ്ചാബിയായി രുന്നു.

ഞങ്ങള്‍ സര്‍ദാര്‍ മാരെപ്പോലെ ആദ്ദേഹം ബല വാനായിരുന്നു.

മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഗുരുച്ചരന്‍ മാന്‍ , സിമ്രാന്‍ജിത് മാന്‍ എന്നത് പോലെയാണ് ഹനുമാന്‍.

മലയാളി പറഞ്ഞു :- നിങ്ങള്‍ രണ്ടാളും തെറ്റാണ്.

ഹനുമാന്‍ ഒരു പക്കാ മലയാളിയായിരുന്നു.

കാരണം പറയാം..

അതായത് വല്ലവന്‍റെയും ഭാര്യക്ക് വേണ്ടി സ്വന്തം വാലില്‍ തീ കൊളുത്തി മൂന്നാമാതൊരുത്തന്‍റെ വീട് കത്തിക്കുന്ന പണി ഒരു മലയാളിയല്ലാതെ മറ്റാരും ചെയ്യില്ല😎✌🏼

In:

*_അച്ഛൻ : ശ്ശേ... ഈ വീട് മുഴുവന് മണ്ണ് ആയല്ലോ... മുറ്റത്തെ മണ്ണ് മുഴുവൻ വീടിനകത്തായി... തൂത്തുവാരാൻ  ആരുമില്ലേ ഈ വീട്ടിൽ..???_*

*_അമ്മ : മോനെ ഉണ്ണീ...അച്ഛൻ വഴക്കു പറയുന്നതു കേൾക്കുന്നില്ലേടാ.. ''ചവിട്ടി''യെടുത്ത് വെളിയിലിടെടാ..._*

*_മകൻ : വേണ്ട അമ്മേ... അച്ഛനെ നമുക്കു പറഞ്ഞുമനസ്സിലാക്കാം..._*😜

In:

"ശശി റോഡിൽ ചാണകം കണ്ടു........ സംശയം തീർക്കാൻ അല്പം എടുത്ത് നക്കി നോക്കി.....😜

"ചാണകം തന്നെ , ഭാഗ്യം ചവിട്ടിയില്ല"😁😁😂😂

In:

ഭര്‍ത്താവ്::    *ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ...*

ഭാര്യ :       *എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഹെല്‍മെറ്റ്‌കള്‍ വേണം.*

_ഭര്‍ത്താവ് ബൈക്ക് വിറ്റു😝_

In:

പുതിയ നിയമം വന്ന ശേഷം ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സുന്ദരിമാരുടെ മുമ്പിലൂടെ തലയും താഴ്ത്തി പോകുന്ന എന്നോട് കൂട്ടത്തിൽ ഒരുവൾ പറയുവാ..;-
"അനുവദിച്ച സമയമെങ്കിലും നോക്കിക്കൂടെ ചേട്ടാ " എന്ന്..😢
പകച്ചു പോയി ഞാൻ..😮..😮😮😮

In:

ഒരിക്കല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പേരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.  

ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയും കൂടെ ഒരു മലയാളിയും ...

അവിടെ ശിക്ഷ വിചിത്രമായിരുന്നു

മുതുകത്തു ഇരുപത് അടി , അതും ഒന്നാംതരം ചാട്ടക്ക് .....
.
.
.
തല്ലുകൊള്ളാന്‍ തയ്യാറായി ആ തല്ലുകൊള്ളികൾ മൂന്നു പേരും നിന്നു ...
.
.
തല്ലാന്‍ ഒരു കാട്ടറബി എത്തി .....
.
.
അപ്പോൾ അതുവഴി ഷെയ്ഖ് അറബി വരികയായിരുന്നു ..
.
.
അറബി വളരെ സന്തോഷവാനായിരുന്നു.
.
.
അദ്ദേഹത്തിന്റെ ഭാര്യമാരിൽ പ്രിയപ്പെട്ട ഒരുവൾ ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ചു
.
.
ആ സന്തോഷത്തിൽ ഷെയ്ഖ് അവരോട് പറഞ്ഞു
.
.
.
'' ഇന്ന് തല്ലു കൊള്ളുന്നതിനു മുന്പ് നിങ്ങൾക്ക് ഒരു ആഗ്രഹം ചോദിക്കാം ,
അതിനു ശേഷം തല്ലും..!
.
.
.
.
ക്യൂവില് ആദ്യം ഇറ്റലിക്കാരന്‍ ,കാഞ്ഞ ബുദ്ധി.. അവന്‍ അവന്റെ ആഗ്രഹം പറഞ്ഞു..
.
.
.
.
''തല്ലുന്നതിനു മുന്‍പ് മുതുകത്ത് ഒരു തലയണ വെച്ച് കെട്ടണം ....''
.
.
തലയണ വന്നു, കെട്ടി തല്ലു തുടങ്ങി .....
.
.
.
പത്താം തല്ലിന് തലയണ തവിടുപൊടി. അടുത്ത പത്തു തല്ലു കൊണ്ട് അവന്റെ പരിപ്പിളകി .. 
.
.
.
.
.
ലൈനിൽ രണ്ടാമത് പാക്കിസ്ഥാനി ..
.
.
അവന്‍ ഒന്ന് കണക്കുകൂട്ടി. പത്തിന് ഒരു തലയണ, അപ്പോൾ ഇരുപതിന് രണ്ട് ...
.
.
ആഗ്രഹം അവന്‍ പറഞ്ഞു .. ''രണ്ടു തലയണ വെച്ച് കെട്ടണം ......''
.
.
കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് ....
.
.
ബാക്കി അടി മുതുകത്ത്.  
.
.
.
.
.
.
അടുത്തത് നമ്മുടെ മലയാളി .... 
.
.
.
അറബി പറഞ്ഞു ... '' ഓ നീ കേരളത്തില്‍ നിന്നാണല്ലേ.. ദൈവത്തിന്റെ സ്വന്തം നാട് ...
.
.
അപ്പോള്‍ നിനക്ക് രണ്ട് ആഗ്രഹം ചോദിക്കാം....''
.
.
.
മലയാളി അറബിയെ ഒന്ന് തൊഴുതു ... .
.
മലയാളി ആഗ്രഹം പറഞ്ഞു. ..
ആഗ്രഹം ഒന്ന് : '' തെറ്റ് പറ്റിപോയി അറബി മൊതലാളി ..
.
.
.
.
ശിക്ഷ കടുത്തത് തന്നെ വേണം .
ഇരുപതല്ല എനിക്ക് അന്‍പതടി വേണം
.
.
.
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് എനിക്കൊരു പാഠമാകട്ടെ ''
.
.
ഇതു കേട്ട ഇറ്റലിക്കാരനും പാകിസ്ഥാന്‍കാരനും അറബിയും അമ്പരന്നു പോയി. . . . . .  
.
.
.
.
.
അറബി ചോദിച്ചു .... '' എന്താ നിന്റെ രണ്ടാമത്തെ ആഗ്രഹം '' ?
.
.
.
.
''അറബി മൊതലാളീ ....
.
.
.
.
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ആ പാക്കിസ്താന്‍കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം  
.
.
.
മലയാളിയോടാ കളി😜😜😜

In:

*വല്ലാത്ത ഒരു ഉദാഹരണമായിപ്പോയി*
☄☄☄☄☄☄☄☄☄
👇
*ബാങ്കില്‍ച്ചെന്ന് രാജേഷ് :👲 " ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം💶💵 വരാന്‍ ? "*

*സലീന👩🏻: " 7 ദിവസം ആവും "*

*രാജേഷ്‌👲. : " മാഡം .....ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ 🏦 തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "*

*സലീന👩🏻: : " സര്‍ ... ഇതിനൊക്കെ കുറെ ഓഫീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയേ പോകൂ. ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. 🤔സാറിനെ നേരെ സെമിത്തേരിയിലേക്ക് ⚰ എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി .... അവിടെ പ്രദര്‍ശനത്തിനു വെച്ച്, ... പിന്നെ ശവപ്പെട്ടിയില്‍⚰ കയറ്റി .... അങ്ങനെയൊക്കെയല്ലേ അവസാനം ശവപ്പറമ്പില്‍ എത്തൂ ?*😜

😀😀😀

In:

മാർക്ക്

*🚷കുട്ടികളെ പഴിചാരുന്നതിനു മുൻപ് ഒരു നിമിഷം❗*
➖➖➖➖➖➖➖➖➖➖

🔹90 മുതൽ 100 വരെ *[A+]*
🔹80 മുതൽ 89 വരര *[A]*
🔹70 മുതൽ 79 വരെ  *[B+]*
🔹60 മുതൽ 69 വരെ *[B]*
☝�ഇങ്ങനെയാണ് Grading.

📝ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920, *എല്ലാം A+, വളരെ നല്ല കുട്ടി*..
അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു..

👉🏾ഇനി നമ്മൾ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക.. *ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക*
===========================

*{{കുട്ടി 1}}*
➖➖➖➖➖
9 A+
1 A

98x9=882
88x1=88
ആകെ 970
*മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ*

*{{കുട്ടി 2}}*
➖➖➖➖➖
6 A+
4 A

99 x 6=594
88 x 4 = 352
ആകെ 946
*ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്??*

*{{കുട്ടി 3}}*
➖➖➖➖➖
7 A+
2 A
1 B+

99 x 7= 693
88 x 2 = 176
78 x 1 = 78
ആകെ 947
*മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ*
❗❗❗❗❗❗❗❗❗❗

⚠പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്
ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ, പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്..

*നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അബദ്ധങ്ങളിൽ ഒന്ന്.*

In:

സീരിയസ്' ആണോ

"പ്രണയത്തിൽ" ആവുന്നതും "ആശുപത്രിയിൽ"  ആവുന്നതും ഒരുപോലെയാ...😓 എല്ലാരും ചോതികുന്നത് 'സീരിയസ്' ആണോ എന്നാ...!!!🚨

In:

ഘോരവന

പരിസ്ഥിതി ദിനത്തിന് ഇത്രേം മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടും കേരളം ഒരു ഘോരവനമായി മാറാത്തതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത്.

ജൂൺ 5 നു പരിസ്ഥിതി ദിനം പ്രമാണിച്ച് നടുന്ന വൃക്ഷതൈകളല്ലേ  ഒക്ടോബർ 2ന് സേവനദിനം പ്രമാണിച്ച് നമ്മൾ പറിച്ചു കളഞ്ഞു വൃത്തിയാക്കുന്നത്

In:

ഒരു ചുള്ളൻ പയ്യൻ

ഇന്ന് ലിഫ്റ്റിൽ കയറിയപ്പോൾ മൊബൈലിൽ സംസാരിച്ചുകൊണ്ട്  ഒരു പെങ്കൊച്ചും കയറി, ഭാഗ്യത്തിന് ലിഫ്റ്റിൽ വേറാരും ഉണ്ടായിരുന്നില്ല

" ദേണ്ടെഡീ ലിഫ്റ്റിൽ ഒരു ചുള്ളൻ പയ്യൻ,  ഞാനൊന്ന് മുട്ടി നോക്കട്ടെ,  പിന്നെ വിളിക്കാം " എന്ന്   പറഞ്ഞ് പെങ്കൊച്ച് ഫോൺ കട്ട് ചെയ്തു.

ങേ... ഇത് കേട്ട് ഒന്നൂടെ തിരിഞ്ഞു നോക്കി വേറെ ആരും ഇല്ലാ.... രാവിലെ  ഡൈ ചെയ്യാന്‍  തോന്നിച്ചതിന് ദൈവത്തിന്  നന്ദി  പറഞ്ഞുകൊണ്ട്
വയർ എയർ പിടിച്ചു ശരിയാക്കുമ്പോഴേക്കും പെങ്കൊച്ച് തിരിഞ്ഞ് നിന്ന് മൊഴിഞ്ഞു ...

" അവളുടെ കത്തിയിൽ നിന്നൊന്നു ഊരിപ്പോരാൻ   പറഞ്ഞതാട്ടോ....
സോറി അങ്കിൾ "

പകച്ചു പണ്ടാരം അടങ്ങിപ്പോയി.............😬😬

In:

ചോര

ശക്തിയായി മഴ പെയ്യുന്നു..... കടയുടെ
അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട്
അവിടെ വായിൽ നോക്കി നിന്നിരുന്ന
ലാസർ അടിമുടി നോക്കിയിട്ടു ചോദിച്ചു....
ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ
ചോര ഒഴുകുന്നുണ്ടല്ലൊ?? അപ്പൊളാണു
ചാക്കോച്ചൻ അത് ശ്രദ്ധിച്ചത് അത് കണ്ട
ഉടനെ ചാക്കോച്ചൻ ബോധം കെട്ടുവീണു...

എല്ലാവരുടെയും സന്മനസാൽ
ചാക്കോച്ചനെ വേഗം
ആശുപത്രിയിൽഎത്തിച്ചു.. പെട്ടന്നു തന്നെ
ചാക്കോച്ചനെ ഓപ്പറേഷൻ തീയേറ്ററിൽ
കൊണ്ടുപോയി...

വാതിലടഞ്ഞുപുറത്തെ
ബൾബ് കത്തി,ഡോക്ടർ പെട്ടന്നു പുറത്തെക്കു
വന്നു..ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ
എത്തിച്ചെ എന്നു ചോദിച്ചു , ലാസർ
അഭിമാനത്തോടെ മുന്നോട്ട് വന്നു
ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും
ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും
ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു.....

ഒന്നും മനസിലാകാതെ നിന്ന ലാസറിനോട് ഡോക്ടരർ പറഞ്ഞു.....

മേലാൽ
ഇനി റോഡ് സൈഡിൽ  വിൽക്കുന്ന
അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന
വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ
ഇതായിരിക്കും  അവസ്ഥ....
😄😜

In:

കടം


---------
കടം മേടിക്കാൻ     ആദ്യം പഠിപ്പിച്ചത് ഒന്നാംക്ലാസിലെ
കണക്ക് ടീച്ചറാണ്.

20ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടുതന്നപ്പോൾ
ക്രിയചെയ്ത്
പൂജ്യത്തിൽ നിന്ന്
7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ,
എങ്കിൽ
അടുത്തുളള  രണ്ടിൽ നിന്ന്
ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞു

അഭിമാനിയാo ഒന്നാംക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ്
കടം എടുത്തു.

പിന്നീടങ്ങോട്ട്
ജീവിതത്തിലെന്നും
കടം മാത്രം മിച്ചം!!
---------------------------------
(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന്
ഞാൻ ആവശ്യപ്പെടുകയാണ്.. )
😥😥

In:

പ്രസവം കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ..ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി...
ഇല്ല, കാണുന്നില്ല....

എവിടെ, എവിടെ.....

അടുത്ത് നിന്ന നഴ്‌സ്‌ ഓടി വന്നു, ഒച്ച വയ്‌ക്കേണ്ട അപ്പുറത്ത് ഉണ്ട്, ഇപ്പോൾ കൊണ്ടു വരാം....

അവൾ കണ്ണീരോടെ പിന്നെയും നിലവിളിച്ചു, പെട്ടെന്ന് കൊണ്ടു വരൂ....

ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്‌സ്‌ ഓടി ചെന്നു അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത് വന്നു അവളുടെ അടുത്ത് കിടത്തി......
വിഷമിക്കണ്ട, ദാ, നിന്റെ കുഞ്ഞു.....

ങേ, ഇതല്ല, എന്റെ മൊബൈൽ ആണ് ഞാൻ ചോദിച്ചത്.. സ്റ്റാറ്റസ് മാറ്റണം...കുഞ്ഞിനെ പിന്നെയെ തരൂന്നു ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു....

പ്ലിങ്ങിയ നഴ്‌സ്‌ ഫോൺ എടുത്ത് കൊടുത്തു..
അവൾ ചിരിയോടെ സ്റ്റാറ്റസ് മാറ്റി..
. ഫീലിംഗ് എക്സറ്റെഡ്......

പ്ലിങ്ങിയ നഴ്സും സ്റ്റാറ്റസ് മാറ്റി.. ഫീലിംഗ് ഇറിറ്റേറ്റഡ്‌....

In:

ഓഫീസില്‍ ക്ളാര്‍ക്ക് മാനേജരെ ഒന്നു 
മണിയടിക്കാന്‍ വേണ്ടി പറഞ്ഞു ....
"സര്‍.... അങ്ങ് ഈ ഓഫീസില്‍ ഒരു
സിംഹം തന്നെ ....വീട്ടിലും ഇങ്ങനെ തന്നെയാണോ?"
മാനേജര്‍ ഉടന്‍ മറുപടി പറഞ്ഞു ....
" വീട്ടിലും സിംഹം തന്നെ... പക്ഷേ മുതുകത്ത് ദുര്‍ഗ്ഗാദേവി ഉണ്ടാവും എന്നു മാത്രം....

In:

ആദ്യമേ തന്നെ പറയട്ടെ, പോകുമോ എന്ന് കന്നടയിൽ ചോദിക്കുന്നത് "ഹോഗത്താ" എന്നാണ്.

ബാംഗ്ലൂർ IT കമ്പനിയിൽ ജോയിൻ ചെയ്യാൻ വന്നതാണ് ഞാൻ... ട്രെയിൻ ഇറങ്ങി മടിവാളയിൽ പോകാൻ ബസ് കാത്തു നിൽക്കുകയാണ്...
തിരക്കിനിടയിൽ കൂട്ടുകാരൻ പറഞ്ഞു തന്ന "ഹോഗത്താ" വാക്ക് മറന്നു പോയി.😰

പിന്നെ എങ്ങിനെയോ കഷ്ടപ്പെട്ട് ഓർത്തെടുത്തു ബസ്സിൽ ഇരുന്നിരുന്ന ഒരാളോട് ചോദിച്ചു
" ഈ ബസ്സ് മടിവാള ഹോഗുമോ"?

മറുപടി: "ഹോഗുമായിരിക്കും"

അതുകേട്ടു പിന്നിൽനിന്ന് ഒരു ശബ്ദം." ഹോഗിയാൽ മതിയായിരുന്നു"😂
"ബ്ലഡി മലയാളീസ്"😂😂😂

In:

/////////////////////  ക്ഷമ  //////////////////////

എണ്‍പതു പിന്നിട്ടെങ്കിലും ശാരീരികമായി ഫിറ്റിൽ ഫിറ്റായിരുന്നു വറീതേട്ടന്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ദീര്‍ഘദൂരയാത്രകളില്‍പോലും കക്ഷി സ്വയം കാറോടിക്കും. 

ഒരു നാള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അങ്കമാലിക്കടുത്ത് അത്താണിയില്‍വെച്ച് വറീതേട്ടന്‍റെ  കാറും മറ്റൊരു കാറുമായി ഉഷാറായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ വറീതേട്ടന്‍ ആദ്യത്തെ ഷോക്കില്‍നിന്നും വിമുക്തനായപ്പോള്‍ എണീറ്റിരുന്നു  നോക്കി. രണ്ടു കാറും സമ്പ്രദായത്തില്‍ തകര്‍ന്നിരിക്കുന്നു.

“ അപ്പ രണ്ട് വണ്ടീടേം ഫയല് ക്ലോസായി. ഭാഗ്യം; മ്മടെ സമയായിട്ടില്ല്യ. കര്‍ത്താവിന്‍റോരോ കളികള്!.”

മറ്റേ കാറിനു സമീപം മലര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ വറീതേട്ടന്‍ പ്രയാസപ്പെട്ട് അയാള്‍ക്കടുത്തേക്കു നടന്നു ചെന്നു. 

“ ഡാ മോനേ..!”

വറീതേട്ടന്‍ കവിളില്‍ തട്ടിയപ്പോള്‍ പയ്യന്‍ കണ്ണു തുറന്നു.

പയ്യന്‍റെ മുഖത്തെ  മണ്ണും പൊടിയും തട്ടിക്കളഞ്ഞുകൊണ്ടു വറീതേട്ടന്‍ ചോദിച്ചു.

“ എങ്ങനേണ്ട്രാ?.”

“ കൊഴപ്പല്ല്യ.”

ചെക്കന്‍ മലര്‍ന്നു കിടന്നു പുഞ്ചിരിച്ചു.

“ന്നാ നീയെണീറ്റേ! ചോയ്ക്കട്ടെ.”

കൈകൊടുത്ത് എഴുന്നേല്‍ക്കാന്‍  സഹായിച്ചുകൊണ്ടു വറീതേട്ടന്‍ ചോദിച്ചു:

“ക്ടാവെവടന്നാ?.”

“ഏര്‍ണാകുളത്ത്ന്ന്.”

“ദേവടക്കാ?.”

“കോഴിക്കോട്ടേക്ക്. സാറ്?.”

“ഞാര്‍ണാളത്തക്ക്.”

“സാറിന് കൊഴപ്പൊന്നുമില്ലല്ലോ?”

“അയ്, എന്തൂട്ട് കൊഴപ്പം!. ഡാ ഇതൊക്കേയ് കര്‍ത്താവിന്‍റെ ഓരോരോ തീരുമാനങ്ങളാ.  നീയ് ദിവ്യാത്ഭുതംന്ന് കേട്ട്ണ്ടാ? ദിവ്യാത്ഭുതം?." 

“ഉവ്വ്. ബൈബിളില്.”

“അയിന് നിയ്യ് നസ്രാണ്യാ?.”

“അതേ.”

“ങ്ഹാ.  കേട്ടിട്ടല്ലേള്ളോ നിയ്യ്? അനുഭവിച്ചിട്ടില്ലിലോ?.   ന്നാ ദേ ഇപ്പണ്ടായീതണ് സങ്ങതി!.  മോന്തേം മൂടും തിരിച്ചറ്യാന്‍ പറ്റാത്തോണം മ്മടെ രണ്ട് വണ്ട്യോളും കൂട്ടിടിച്ച് ചപ്ല്യായിട്ടും മ്മക്കൊന്നും പറ്റീല്ല്യ; ഉവ്വോ?."

“ഇല്ല്യ.”

“ങ്ഹാ അദ്ദാണ്ടാ യ്യ് മിറക്കിള് മിറക്കിള്ന്ന് പറേണ സാനം!.”

തകര്‍ന്നു  കിടക്കുന്ന സ്വന്തം കാറിനടുത്തേക്ക് ചെന്ന് വറീതേട്ടന്‍ ഉള്ളിലേക്ക് തലയിട്ടു സൂക്ഷിച്ചു നോക്കി. പെട്ടെന്നൊരിടത്തേക്ക് വിരല്‍ചൂണ്ടി വറീതേട്ടന്‍ ഒരാഹ്ലാദശബ്ദം പുറപ്പെടുവിച്ചു.

“ഡാ ക്ടാവേ നിയ്യിങ്ങട് വന്നേ!. ദ് നോക്ക്യേ!.”

പത്തു പൈസ കുറവാണെന്ന് തോന്നിയെങ്കിലും  ചെത്ത് പയ്യന് വറീതേട്ടനില്‍ വല്ലാതെ രസം പിടിച്ചു തുടങ്ങിയിരുന്നു.

“എന്തേ വറീതേട്ടാ?.”

“ഇമ്മണ്ണം ചമ്മന്ത്യായ  കാറില് ജാക്ക് ഡാനിയലിന്‍റെ ആ സിങ്കിള്‍  ബാരല് രു പരുക്കൂല്ല്യാണ്ട് കെടന്ന് ചിരിക്കണ ചിരി കണ്ട്രാ മോനേ നിയ്യ്?”

“ശര്യാ!.”

പയ്യന്‍ വിസ്മയംപൂണ്ടു തൊഴുതു നിന്നു.

“രണ്ടാമത്തെ മിറക്കിളാണ്ട്രാദ്!. രണ്ടാമത്തെ മിറക്കിള്!. എന്താണ്ടാ ഇതിന്‍റ്യോക്കര്‍ത്തം?.”

“എന്താ വറീതേട്ടാ?.”

“ഡാ ശവീ...., ഈയൊരൊറ്റ ഇടീല് മ്മള് രണ്ടാളും സൂര്‍ത്തുക്കളായില്ലിറാ?  അതൊക്കെ കാലേക്കൂട്ടി കണ്ടിട്ട് മ്മക്ക് വീശാൻ  ദൈവം കാത്തതല്ലറാ ആ കുപ്പീ!.”

നേരത്തെ വറീതേട്ടന്‍റെ മനോനിലയെ സംശയിച്ചതില്‍  പയ്യന് വല്ലാതെ ഹൃദയം നൊന്തു.

“ഷുവര്‍!. ” പയ്യന്‍ തംസപ്പി.

“അപ്പോ മ്മക്കിവന്യൊരു പിടുത്തം പിടിക്കാം ന്തേ?. നീയാദ്യം പൂശ്!.”

വറീതേട്ടന്‍ കുപ്പി തുറന്നു നീട്ടി. പയ്യന്‍ ആര്‍ത്തിയോടെ പിടിച്ചു വാങ്ങി മൂന്നുനാലു കവിളിറക്കിയശേഷം കുപ്പി വറീതേട്ടന് നീട്ടി.  പക്ഷേ  അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വറീതേട്ടനത് നിരസിച്ചു.

“അയ്. എന്തേ വറീതേട്ടന്‍ കഴിക്കുന്നില്ലേ?.”

“ഏയ് ഇപ്പ വേണ്ട്രപ്പ!. പോലീസൊക്കെ വന്ന് പോയിട്ട് പത്ക്കെ മതി!.”
(ബാലചന്ദ്രൻ പറങ്ങോടത്ത്)