Posted by
രഘുരാമൻ
In:
കടം
---------
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാംക്ലാസിലെ
കണക്ക് ടീച്ചറാണ്.
20ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടുതന്നപ്പോൾ
ക്രിയചെയ്ത്
പൂജ്യത്തിൽ നിന്ന്
7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ,
എങ്കിൽ
അടുത്തുളള രണ്ടിൽ നിന്ന്
ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞു
അഭിമാനിയാo ഒന്നാംക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ്
കടം എടുത്തു.
പിന്നീടങ്ങോട്ട്
ജീവിതത്തിലെന്നും
കടം മാത്രം മിച്ചം!!
---------------------------------
(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന്
ഞാൻ ആവശ്യപ്പെടുകയാണ്.. )
😥😥
This entry was posted on 20:34
You can follow any responses to this entry through
the RSS 2.0 feed.
You can leave a response,
or trackback from your own site.
Posted on
-
0 Comments
Subscribe to:
Post Comments (Atom)




0 comments:
Post a Comment