right_side

Blog Archive

In:

പുതിയ നിയമം വന്ന ശേഷം ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സുന്ദരിമാരുടെ മുമ്പിലൂടെ തലയും താഴ്ത്തി പോകുന്ന എന്നോട് കൂട്ടത്തിൽ ഒരുവൾ പറയുവാ..;-
"അനുവദിച്ച സമയമെങ്കിലും നോക്കിക്കൂടെ ചേട്ടാ " എന്ന്..😢
പകച്ചു പോയി ഞാൻ..😮..😮😮😮

In:

ഒരിക്കല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പേരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.  

ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയും കൂടെ ഒരു മലയാളിയും ...

അവിടെ ശിക്ഷ വിചിത്രമായിരുന്നു

മുതുകത്തു ഇരുപത് അടി , അതും ഒന്നാംതരം ചാട്ടക്ക് .....
.
.
.
തല്ലുകൊള്ളാന്‍ തയ്യാറായി ആ തല്ലുകൊള്ളികൾ മൂന്നു പേരും നിന്നു ...
.
.
തല്ലാന്‍ ഒരു കാട്ടറബി എത്തി .....
.
.
അപ്പോൾ അതുവഴി ഷെയ്ഖ് അറബി വരികയായിരുന്നു ..
.
.
അറബി വളരെ സന്തോഷവാനായിരുന്നു.
.
.
അദ്ദേഹത്തിന്റെ ഭാര്യമാരിൽ പ്രിയപ്പെട്ട ഒരുവൾ ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ചു
.
.
ആ സന്തോഷത്തിൽ ഷെയ്ഖ് അവരോട് പറഞ്ഞു
.
.
.
'' ഇന്ന് തല്ലു കൊള്ളുന്നതിനു മുന്പ് നിങ്ങൾക്ക് ഒരു ആഗ്രഹം ചോദിക്കാം ,
അതിനു ശേഷം തല്ലും..!
.
.
.
.
ക്യൂവില് ആദ്യം ഇറ്റലിക്കാരന്‍ ,കാഞ്ഞ ബുദ്ധി.. അവന്‍ അവന്റെ ആഗ്രഹം പറഞ്ഞു..
.
.
.
.
''തല്ലുന്നതിനു മുന്‍പ് മുതുകത്ത് ഒരു തലയണ വെച്ച് കെട്ടണം ....''
.
.
തലയണ വന്നു, കെട്ടി തല്ലു തുടങ്ങി .....
.
.
.
പത്താം തല്ലിന് തലയണ തവിടുപൊടി. അടുത്ത പത്തു തല്ലു കൊണ്ട് അവന്റെ പരിപ്പിളകി .. 
.
.
.
.
.
ലൈനിൽ രണ്ടാമത് പാക്കിസ്ഥാനി ..
.
.
അവന്‍ ഒന്ന് കണക്കുകൂട്ടി. പത്തിന് ഒരു തലയണ, അപ്പോൾ ഇരുപതിന് രണ്ട് ...
.
.
ആഗ്രഹം അവന്‍ പറഞ്ഞു .. ''രണ്ടു തലയണ വെച്ച് കെട്ടണം ......''
.
.
കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് ....
.
.
ബാക്കി അടി മുതുകത്ത്.  
.
.
.
.
.
.
അടുത്തത് നമ്മുടെ മലയാളി .... 
.
.
.
അറബി പറഞ്ഞു ... '' ഓ നീ കേരളത്തില്‍ നിന്നാണല്ലേ.. ദൈവത്തിന്റെ സ്വന്തം നാട് ...
.
.
അപ്പോള്‍ നിനക്ക് രണ്ട് ആഗ്രഹം ചോദിക്കാം....''
.
.
.
മലയാളി അറബിയെ ഒന്ന് തൊഴുതു ... .
.
മലയാളി ആഗ്രഹം പറഞ്ഞു. ..
ആഗ്രഹം ഒന്ന് : '' തെറ്റ് പറ്റിപോയി അറബി മൊതലാളി ..
.
.
.
.
ശിക്ഷ കടുത്തത് തന്നെ വേണം .
ഇരുപതല്ല എനിക്ക് അന്‍പതടി വേണം
.
.
.
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് എനിക്കൊരു പാഠമാകട്ടെ ''
.
.
ഇതു കേട്ട ഇറ്റലിക്കാരനും പാകിസ്ഥാന്‍കാരനും അറബിയും അമ്പരന്നു പോയി. . . . . .  
.
.
.
.
.
അറബി ചോദിച്ചു .... '' എന്താ നിന്റെ രണ്ടാമത്തെ ആഗ്രഹം '' ?
.
.
.
.
''അറബി മൊതലാളീ ....
.
.
.
.
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ആ പാക്കിസ്താന്‍കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം  
.
.
.
മലയാളിയോടാ കളി😜😜😜

In:

*വല്ലാത്ത ഒരു ഉദാഹരണമായിപ്പോയി*
☄☄☄☄☄☄☄☄☄
👇
*ബാങ്കില്‍ച്ചെന്ന് രാജേഷ് :👲 " ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം💶💵 വരാന്‍ ? "*

*സലീന👩🏻: " 7 ദിവസം ആവും "*

*രാജേഷ്‌👲. : " മാഡം .....ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ 🏦 തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "*

*സലീന👩🏻: : " സര്‍ ... ഇതിനൊക്കെ കുറെ ഓഫീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയേ പോകൂ. ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. 🤔സാറിനെ നേരെ സെമിത്തേരിയിലേക്ക് ⚰ എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി .... അവിടെ പ്രദര്‍ശനത്തിനു വെച്ച്, ... പിന്നെ ശവപ്പെട്ടിയില്‍⚰ കയറ്റി .... അങ്ങനെയൊക്കെയല്ലേ അവസാനം ശവപ്പറമ്പില്‍ എത്തൂ ?*😜

😀😀😀

In:

മാർക്ക്

*🚷കുട്ടികളെ പഴിചാരുന്നതിനു മുൻപ് ഒരു നിമിഷം❗*
➖➖➖➖➖➖➖➖➖➖

🔹90 മുതൽ 100 വരെ *[A+]*
🔹80 മുതൽ 89 വരര *[A]*
🔹70 മുതൽ 79 വരെ  *[B+]*
🔹60 മുതൽ 69 വരെ *[B]*
☝�ഇങ്ങനെയാണ് Grading.

📝ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920, *എല്ലാം A+, വളരെ നല്ല കുട്ടി*..
അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു..

👉🏾ഇനി നമ്മൾ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക.. *ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക*
===========================

*{{കുട്ടി 1}}*
➖➖➖➖➖
9 A+
1 A

98x9=882
88x1=88
ആകെ 970
*മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ*

*{{കുട്ടി 2}}*
➖➖➖➖➖
6 A+
4 A

99 x 6=594
88 x 4 = 352
ആകെ 946
*ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്??*

*{{കുട്ടി 3}}*
➖➖➖➖➖
7 A+
2 A
1 B+

99 x 7= 693
88 x 2 = 176
78 x 1 = 78
ആകെ 947
*മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ*
❗❗❗❗❗❗❗❗❗❗

⚠പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്
ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ, പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്..

*നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അബദ്ധങ്ങളിൽ ഒന്ന്.*

In:

സീരിയസ്' ആണോ

"പ്രണയത്തിൽ" ആവുന്നതും "ആശുപത്രിയിൽ"  ആവുന്നതും ഒരുപോലെയാ...😓 എല്ലാരും ചോതികുന്നത് 'സീരിയസ്' ആണോ എന്നാ...!!!🚨

In:

ഘോരവന

പരിസ്ഥിതി ദിനത്തിന് ഇത്രേം മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടും കേരളം ഒരു ഘോരവനമായി മാറാത്തതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത്.

ജൂൺ 5 നു പരിസ്ഥിതി ദിനം പ്രമാണിച്ച് നടുന്ന വൃക്ഷതൈകളല്ലേ  ഒക്ടോബർ 2ന് സേവനദിനം പ്രമാണിച്ച് നമ്മൾ പറിച്ചു കളഞ്ഞു വൃത്തിയാക്കുന്നത്

In:

ഒരു ചുള്ളൻ പയ്യൻ

ഇന്ന് ലിഫ്റ്റിൽ കയറിയപ്പോൾ മൊബൈലിൽ സംസാരിച്ചുകൊണ്ട്  ഒരു പെങ്കൊച്ചും കയറി, ഭാഗ്യത്തിന് ലിഫ്റ്റിൽ വേറാരും ഉണ്ടായിരുന്നില്ല

" ദേണ്ടെഡീ ലിഫ്റ്റിൽ ഒരു ചുള്ളൻ പയ്യൻ,  ഞാനൊന്ന് മുട്ടി നോക്കട്ടെ,  പിന്നെ വിളിക്കാം " എന്ന്   പറഞ്ഞ് പെങ്കൊച്ച് ഫോൺ കട്ട് ചെയ്തു.

ങേ... ഇത് കേട്ട് ഒന്നൂടെ തിരിഞ്ഞു നോക്കി വേറെ ആരും ഇല്ലാ.... രാവിലെ  ഡൈ ചെയ്യാന്‍  തോന്നിച്ചതിന് ദൈവത്തിന്  നന്ദി  പറഞ്ഞുകൊണ്ട്
വയർ എയർ പിടിച്ചു ശരിയാക്കുമ്പോഴേക്കും പെങ്കൊച്ച് തിരിഞ്ഞ് നിന്ന് മൊഴിഞ്ഞു ...

" അവളുടെ കത്തിയിൽ നിന്നൊന്നു ഊരിപ്പോരാൻ   പറഞ്ഞതാട്ടോ....
സോറി അങ്കിൾ "

പകച്ചു പണ്ടാരം അടങ്ങിപ്പോയി.............😬😬

In:

ചോര

ശക്തിയായി മഴ പെയ്യുന്നു..... കടയുടെ
അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട്
അവിടെ വായിൽ നോക്കി നിന്നിരുന്ന
ലാസർ അടിമുടി നോക്കിയിട്ടു ചോദിച്ചു....
ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ
ചോര ഒഴുകുന്നുണ്ടല്ലൊ?? അപ്പൊളാണു
ചാക്കോച്ചൻ അത് ശ്രദ്ധിച്ചത് അത് കണ്ട
ഉടനെ ചാക്കോച്ചൻ ബോധം കെട്ടുവീണു...

എല്ലാവരുടെയും സന്മനസാൽ
ചാക്കോച്ചനെ വേഗം
ആശുപത്രിയിൽഎത്തിച്ചു.. പെട്ടന്നു തന്നെ
ചാക്കോച്ചനെ ഓപ്പറേഷൻ തീയേറ്ററിൽ
കൊണ്ടുപോയി...

വാതിലടഞ്ഞുപുറത്തെ
ബൾബ് കത്തി,ഡോക്ടർ പെട്ടന്നു പുറത്തെക്കു
വന്നു..ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ
എത്തിച്ചെ എന്നു ചോദിച്ചു , ലാസർ
അഭിമാനത്തോടെ മുന്നോട്ട് വന്നു
ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും
ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും
ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു.....

ഒന്നും മനസിലാകാതെ നിന്ന ലാസറിനോട് ഡോക്ടരർ പറഞ്ഞു.....

മേലാൽ
ഇനി റോഡ് സൈഡിൽ  വിൽക്കുന്ന
അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന
വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ
ഇതായിരിക്കും  അവസ്ഥ....
😄😜

In:

കടം


---------
കടം മേടിക്കാൻ     ആദ്യം പഠിപ്പിച്ചത് ഒന്നാംക്ലാസിലെ
കണക്ക് ടീച്ചറാണ്.

20ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടുതന്നപ്പോൾ
ക്രിയചെയ്ത്
പൂജ്യത്തിൽ നിന്ന്
7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ,
എങ്കിൽ
അടുത്തുളള  രണ്ടിൽ നിന്ന്
ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞു

അഭിമാനിയാo ഒന്നാംക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ്
കടം എടുത്തു.

പിന്നീടങ്ങോട്ട്
ജീവിതത്തിലെന്നും
കടം മാത്രം മിച്ചം!!
---------------------------------
(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന്
ഞാൻ ആവശ്യപ്പെടുകയാണ്.. )
😥😥

In:

പ്രസവം കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ..ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി...
ഇല്ല, കാണുന്നില്ല....

എവിടെ, എവിടെ.....

അടുത്ത് നിന്ന നഴ്‌സ്‌ ഓടി വന്നു, ഒച്ച വയ്‌ക്കേണ്ട അപ്പുറത്ത് ഉണ്ട്, ഇപ്പോൾ കൊണ്ടു വരാം....

അവൾ കണ്ണീരോടെ പിന്നെയും നിലവിളിച്ചു, പെട്ടെന്ന് കൊണ്ടു വരൂ....

ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്‌സ്‌ ഓടി ചെന്നു അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത് വന്നു അവളുടെ അടുത്ത് കിടത്തി......
വിഷമിക്കണ്ട, ദാ, നിന്റെ കുഞ്ഞു.....

ങേ, ഇതല്ല, എന്റെ മൊബൈൽ ആണ് ഞാൻ ചോദിച്ചത്.. സ്റ്റാറ്റസ് മാറ്റണം...കുഞ്ഞിനെ പിന്നെയെ തരൂന്നു ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു....

പ്ലിങ്ങിയ നഴ്‌സ്‌ ഫോൺ എടുത്ത് കൊടുത്തു..
അവൾ ചിരിയോടെ സ്റ്റാറ്റസ് മാറ്റി..
. ഫീലിംഗ് എക്സറ്റെഡ്......

പ്ലിങ്ങിയ നഴ്സും സ്റ്റാറ്റസ് മാറ്റി.. ഫീലിംഗ് ഇറിറ്റേറ്റഡ്‌....

In:

ഓഫീസില്‍ ക്ളാര്‍ക്ക് മാനേജരെ ഒന്നു 
മണിയടിക്കാന്‍ വേണ്ടി പറഞ്ഞു ....
"സര്‍.... അങ്ങ് ഈ ഓഫീസില്‍ ഒരു
സിംഹം തന്നെ ....വീട്ടിലും ഇങ്ങനെ തന്നെയാണോ?"
മാനേജര്‍ ഉടന്‍ മറുപടി പറഞ്ഞു ....
" വീട്ടിലും സിംഹം തന്നെ... പക്ഷേ മുതുകത്ത് ദുര്‍ഗ്ഗാദേവി ഉണ്ടാവും എന്നു മാത്രം....

In:

ആദ്യമേ തന്നെ പറയട്ടെ, പോകുമോ എന്ന് കന്നടയിൽ ചോദിക്കുന്നത് "ഹോഗത്താ" എന്നാണ്.

ബാംഗ്ലൂർ IT കമ്പനിയിൽ ജോയിൻ ചെയ്യാൻ വന്നതാണ് ഞാൻ... ട്രെയിൻ ഇറങ്ങി മടിവാളയിൽ പോകാൻ ബസ് കാത്തു നിൽക്കുകയാണ്...
തിരക്കിനിടയിൽ കൂട്ടുകാരൻ പറഞ്ഞു തന്ന "ഹോഗത്താ" വാക്ക് മറന്നു പോയി.😰

പിന്നെ എങ്ങിനെയോ കഷ്ടപ്പെട്ട് ഓർത്തെടുത്തു ബസ്സിൽ ഇരുന്നിരുന്ന ഒരാളോട് ചോദിച്ചു
" ഈ ബസ്സ് മടിവാള ഹോഗുമോ"?

മറുപടി: "ഹോഗുമായിരിക്കും"

അതുകേട്ടു പിന്നിൽനിന്ന് ഒരു ശബ്ദം." ഹോഗിയാൽ മതിയായിരുന്നു"😂
"ബ്ലഡി മലയാളീസ്"😂😂😂

In:

/////////////////////  ക്ഷമ  //////////////////////

എണ്‍പതു പിന്നിട്ടെങ്കിലും ശാരീരികമായി ഫിറ്റിൽ ഫിറ്റായിരുന്നു വറീതേട്ടന്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ദീര്‍ഘദൂരയാത്രകളില്‍പോലും കക്ഷി സ്വയം കാറോടിക്കും. 

ഒരു നാള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അങ്കമാലിക്കടുത്ത് അത്താണിയില്‍വെച്ച് വറീതേട്ടന്‍റെ  കാറും മറ്റൊരു കാറുമായി ഉഷാറായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ വറീതേട്ടന്‍ ആദ്യത്തെ ഷോക്കില്‍നിന്നും വിമുക്തനായപ്പോള്‍ എണീറ്റിരുന്നു  നോക്കി. രണ്ടു കാറും സമ്പ്രദായത്തില്‍ തകര്‍ന്നിരിക്കുന്നു.

“ അപ്പ രണ്ട് വണ്ടീടേം ഫയല് ക്ലോസായി. ഭാഗ്യം; മ്മടെ സമയായിട്ടില്ല്യ. കര്‍ത്താവിന്‍റോരോ കളികള്!.”

മറ്റേ കാറിനു സമീപം മലര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ വറീതേട്ടന്‍ പ്രയാസപ്പെട്ട് അയാള്‍ക്കടുത്തേക്കു നടന്നു ചെന്നു. 

“ ഡാ മോനേ..!”

വറീതേട്ടന്‍ കവിളില്‍ തട്ടിയപ്പോള്‍ പയ്യന്‍ കണ്ണു തുറന്നു.

പയ്യന്‍റെ മുഖത്തെ  മണ്ണും പൊടിയും തട്ടിക്കളഞ്ഞുകൊണ്ടു വറീതേട്ടന്‍ ചോദിച്ചു.

“ എങ്ങനേണ്ട്രാ?.”

“ കൊഴപ്പല്ല്യ.”

ചെക്കന്‍ മലര്‍ന്നു കിടന്നു പുഞ്ചിരിച്ചു.

“ന്നാ നീയെണീറ്റേ! ചോയ്ക്കട്ടെ.”

കൈകൊടുത്ത് എഴുന്നേല്‍ക്കാന്‍  സഹായിച്ചുകൊണ്ടു വറീതേട്ടന്‍ ചോദിച്ചു:

“ക്ടാവെവടന്നാ?.”

“ഏര്‍ണാകുളത്ത്ന്ന്.”

“ദേവടക്കാ?.”

“കോഴിക്കോട്ടേക്ക്. സാറ്?.”

“ഞാര്‍ണാളത്തക്ക്.”

“സാറിന് കൊഴപ്പൊന്നുമില്ലല്ലോ?”

“അയ്, എന്തൂട്ട് കൊഴപ്പം!. ഡാ ഇതൊക്കേയ് കര്‍ത്താവിന്‍റെ ഓരോരോ തീരുമാനങ്ങളാ.  നീയ് ദിവ്യാത്ഭുതംന്ന് കേട്ട്ണ്ടാ? ദിവ്യാത്ഭുതം?." 

“ഉവ്വ്. ബൈബിളില്.”

“അയിന് നിയ്യ് നസ്രാണ്യാ?.”

“അതേ.”

“ങ്ഹാ.  കേട്ടിട്ടല്ലേള്ളോ നിയ്യ്? അനുഭവിച്ചിട്ടില്ലിലോ?.   ന്നാ ദേ ഇപ്പണ്ടായീതണ് സങ്ങതി!.  മോന്തേം മൂടും തിരിച്ചറ്യാന്‍ പറ്റാത്തോണം മ്മടെ രണ്ട് വണ്ട്യോളും കൂട്ടിടിച്ച് ചപ്ല്യായിട്ടും മ്മക്കൊന്നും പറ്റീല്ല്യ; ഉവ്വോ?."

“ഇല്ല്യ.”

“ങ്ഹാ അദ്ദാണ്ടാ യ്യ് മിറക്കിള് മിറക്കിള്ന്ന് പറേണ സാനം!.”

തകര്‍ന്നു  കിടക്കുന്ന സ്വന്തം കാറിനടുത്തേക്ക് ചെന്ന് വറീതേട്ടന്‍ ഉള്ളിലേക്ക് തലയിട്ടു സൂക്ഷിച്ചു നോക്കി. പെട്ടെന്നൊരിടത്തേക്ക് വിരല്‍ചൂണ്ടി വറീതേട്ടന്‍ ഒരാഹ്ലാദശബ്ദം പുറപ്പെടുവിച്ചു.

“ഡാ ക്ടാവേ നിയ്യിങ്ങട് വന്നേ!. ദ് നോക്ക്യേ!.”

പത്തു പൈസ കുറവാണെന്ന് തോന്നിയെങ്കിലും  ചെത്ത് പയ്യന് വറീതേട്ടനില്‍ വല്ലാതെ രസം പിടിച്ചു തുടങ്ങിയിരുന്നു.

“എന്തേ വറീതേട്ടാ?.”

“ഇമ്മണ്ണം ചമ്മന്ത്യായ  കാറില് ജാക്ക് ഡാനിയലിന്‍റെ ആ സിങ്കിള്‍  ബാരല് രു പരുക്കൂല്ല്യാണ്ട് കെടന്ന് ചിരിക്കണ ചിരി കണ്ട്രാ മോനേ നിയ്യ്?”

“ശര്യാ!.”

പയ്യന്‍ വിസ്മയംപൂണ്ടു തൊഴുതു നിന്നു.

“രണ്ടാമത്തെ മിറക്കിളാണ്ട്രാദ്!. രണ്ടാമത്തെ മിറക്കിള്!. എന്താണ്ടാ ഇതിന്‍റ്യോക്കര്‍ത്തം?.”

“എന്താ വറീതേട്ടാ?.”

“ഡാ ശവീ...., ഈയൊരൊറ്റ ഇടീല് മ്മള് രണ്ടാളും സൂര്‍ത്തുക്കളായില്ലിറാ?  അതൊക്കെ കാലേക്കൂട്ടി കണ്ടിട്ട് മ്മക്ക് വീശാൻ  ദൈവം കാത്തതല്ലറാ ആ കുപ്പീ!.”

നേരത്തെ വറീതേട്ടന്‍റെ മനോനിലയെ സംശയിച്ചതില്‍  പയ്യന് വല്ലാതെ ഹൃദയം നൊന്തു.

“ഷുവര്‍!. ” പയ്യന്‍ തംസപ്പി.

“അപ്പോ മ്മക്കിവന്യൊരു പിടുത്തം പിടിക്കാം ന്തേ?. നീയാദ്യം പൂശ്!.”

വറീതേട്ടന്‍ കുപ്പി തുറന്നു നീട്ടി. പയ്യന്‍ ആര്‍ത്തിയോടെ പിടിച്ചു വാങ്ങി മൂന്നുനാലു കവിളിറക്കിയശേഷം കുപ്പി വറീതേട്ടന് നീട്ടി.  പക്ഷേ  അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വറീതേട്ടനത് നിരസിച്ചു.

“അയ്. എന്തേ വറീതേട്ടന്‍ കഴിക്കുന്നില്ലേ?.”

“ഏയ് ഇപ്പ വേണ്ട്രപ്പ!. പോലീസൊക്കെ വന്ന് പോയിട്ട് പത്ക്കെ മതി!.”
(ബാലചന്ദ്രൻ പറങ്ങോടത്ത്)

In:

സുന്ദരി=സുന്ദരൻ
കാമുകി= കാമുകൻ
വഞ്ചകി= വഞ്ചകൻ
കുമാരി= കുമാരൻ
ശ്രീമതി= ശ്രീമാൻ
പണക്കാരി= പണക്കാരൻ
പക്ഷേ....
അഹങ്കാരി=????
ഇതാ പറയുന്നേ ...
ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്...!!😊😊😊
ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ "അഹങ്കാരൻ" എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌....

അതുപോലെ
വായാടി(വായാടൻ), 
തല്ലുകൊള്ളി(തല്ലുകൊള്ളൻ),  വായനോക്കി(വായനോക്കൻ),
എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്....

...... പാവം നമ്മൾ ആണുങ്ങൾ, ചീത്ത പ്പേര് കേപ്പിക്കാതെ ഇങ്ങനെയങ്ങു പോയാൽ മതിയാരുന്നു..🤓

....... എന്താ ല്ലെ.........

😀😀😀😀😀😀

In:

ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
😐
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്.
😕
അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .
😉
ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്.
😒
നിർത്തി അതോടെ നിർത്തി പഠിത്തം.
😇
👆സ്കൂളീന്ന് ഇറങ്ങിയപ്പോഴാ അറിഞ്ഞത് സെല്ലെന്നാൽ മൊബൈലാണെന്ന്😀😀😀

In:

ഈ നന്ദി കേടിനെതിരെ പ്രതികരിക്കൂ...

നവംബർ മാസം വരാൻ പോകുന്നു. ഒന്നാം തിയതി തന്നെ നമ്മൾ ആവശ്യപ്പെടാതെ അവനെത്തും, നമ്മുടെ വീട്ടിലേക്ക് - 2017 ലെ കലണ്ടർ. നമുക്ക് ഒഴിവാക്കാനാവാത്ത ഒന്ന്.
ചുള്ളിക്കാട് പറഞ്ഞതുപോലെ "സുഖജീവിതത്തിന്റെ ദൂഷ്കരപദപ്രശ്നം.''
നമ്മുടെ ചുവരുകളിൽ  വർഷം മുഴുവനും തൂങ്ങിയാടുന്ന പത്രകലണ്ടർ ഒരു കടുത്ത നന്ദികേടിന്റെ പ്രതീകമല്ലേ..? പ്രതികരിക്കാൻ കഴിവില്ലാത്ത വായനക്കാരന്റെ മുഖത്തു നോക്കിയുള്ള പത്രമുതലാളിമാരുടെ പച്ചപ്പരിഹാസമല്ലേ ഈ കലണ്ടർ...?
ഒന്ന് ചിന്തിക്കൂ..!
ഒരു തുണിക്കടയിലോ മറ്റോ ചെന്ന് 50 രൂപയ്ക് പാർച്ചെയ്സ് ചെയ്താൽ അവർ നമുക്ക് സൗജന്യമായി തരും ഒരു കലണ്ടർ . എന്നാൽ ഒരു വർഷം 2300 രൂപയോളം  (കൃത്യമായി പറഞ്ഞാൽ 190 X 12 = 2280. ) വായനക്കാരൻ കൊടുക്കുന്ന ഒരു സ്ഥാപനത്തിന് അതിന്റെ ഉപഭോക്താവിനോട് യാതൊരു വിധ കടപ്പാടുo ഇല്ലേ..? 365ദിവസവും തന്റെ ഉൽപന്നം വാങ്ങിക്കന്ന ഉപഭോക്താവിനു് വെറും 20 രൂപ വിലയുള്ള (വില അവർ തീരുമാനിച്ചതാണ് ) കലണ്ടർ സൗജന്യമായി കൊടുക്കാനുള്ള സൻമനസ്സില്ല..! വരിസംഖ്യ കൊടുക്കുന്നവനേക്കാൾ പരസ്യം കൊടുക്കുന്നവന്റെ താൽപര്യമനസരിച്ചും ഉടമയു ടെ രാഷ്ട്രീയ ചായ് വിനനുസരിച്ചുമാണ് വാർത്തകൾ കൊടുക്കുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ എന്തു തോന്ന്യാസവും ഒളിപ്പിക്കും. ഇതൊക്കെ വായനക്കാരന് സഹിക്കാനേ കഴിയൂ...  ഓരോ പ്രാവശ്യവും അവർ കൂട്ടിക്കൊണ്ടിരിക്കുന്ന വരിസംഖ്യ കൊടുക്കാൻ നാം നിർബന്ധിതരാകുന്നു താനും.
വർഷങ്ങളായി മനുഷ്യാവകാശത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷി പ്പിക്കന്ന പത്രങ്ങൾ അവരുടെ ഉപഭോക്താക്കളോട് നടത്തുന്ന ഈ കടുത്ത നന്ദികേട് ഇനിയും വച്ചു പൊറുപ്പിക്കണോ..?
ഒരു നിസ്സാരമായ കലണ്ടർ സൗജന്യമായി തന്നാലെന്താണ്..? അതിലൂടെ അവരുടെ പരസ്യവും 365 ദിവസവും നമ്മുടെ ചുവരിലൂടെ തൂങ്ങുന്നതല്ലേ...?
വായനക്കാരായ നമുക്ക് പ്രതികരിക്കാൻ ഇത്രയും നാൾ ഒരു വേദിയുണ്ടായിരുന്നില്ല. ദൃശ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം പറയാൻ കഴിയില്ല. കലണ്ടറുകളുടെ പരസ്യം അവർക്കും കിട്ടുന്നതാണ്. ഇനി നമുക്ക് ഒരേ ഒരു വഴിയേ ഉള്ളൂ... നമ്മുടേതായ വഴി. നമുക്ക്  ഈ നന്ദികേടി നോട് ശക്തമായി പ്രതികരിക്കാo . ഇനി മുതൽ നമ്മളാരും ഒരു പത്രത്തിന്റേയും കലണ്ടർ വാങ്ങുന്നില്ല. കുറച്ചു കൂടി നല്ല പേപ്പറിൽ അടിക്കുന്ന സർക്കാർ കലണ്ടർ H&C യിൽ കിട്ടും.
KSFE പോലുള്ള സ്ഥാപനങ്ങൾ സൗജന്യമായി തരുന്ന കലണ്ടർ വാങ്ങാം. അതുമല്ലെങ്കിൽ മിക്ക കടകളിൽ നിന്നും നല്ല കലണ്ടറുകൾ ലഭിക്കും.. കേരളത്തിലെ മുഴുവൻ വായനക്കാർക്കും ഫ്രീയായി കലണ്ടർ കൊടുക്കാൻ പാവം മുതലാളിക്കാവുമോ എന്ന് ചിന്തിക്കാൻ വരട്ടെ. 10 സെക്കന്റിന് പതിനായിരത്തിലധികം രൂപ ചിലവുള്ള കലണ്ടർ പരസ്യ ങ്ങൾക്ക് കൊടുക്കുന്ന കാശ് ധാരാളം മതി.
ഈ പറഞ്ഞതിൽ സത്യമുണ്ട് എന്നു തോന്നുന്നുവെങ്കിൽ നാളെത്തന്നെ പത്രഏജന്റിനോടു പറഞ്ഞേക്കുക. പത്രക്കലണ്ടർ വേണ്ട എന്ന്. അല്ലെങ്കിൽ നവംബർ ഒന്നാം തിയതി തന്നെ ആ മാരണം നമ്മുടെ വീട്ടിലെത്തും.  അനുവാദമില്ലാതെ കൊണ്ടു വന്നിട്ടാൽ തിരിച്ചു കൊടുത്തു വിടുക.. ഇപ്പോൾത്തന്നെ ഈ സന്ദേശം നിങ്ങളുടെ എല്ലാ സുഹ്രുത്തുക്കൾക്കും ഫോർവേഡ് ചെയ്യൂ.. ഇതൊന്നും ഉപയോഗിക്കാത്ത പത്തു പേരോടെങ്കിലും ഇക്കാര്യം പറയു. നമുക്ക് നടത്താം ഒരു നിശ്ശബ്ദ വിപ്ലവം വാട്സാപ്പിലൂടെ . ഒന്ന് ഒത്തു പിടിക്കാം . 2017 ലെ കലണ്ടർ സൗജന്യമായി വീട്ടിലെത്തും. (കുറ്റം മാത്രം പറയരുതല്ലോ. കേരള കൗമുദി കുറച്ചു വർഷങ്ങൾക്കു മുമ്പ് കലണ്ടർ വായനക്കാർക്ക് സൗജന്യമായി നൽകിയിരുന്നു.). മനുഷ്യാവകാശ സംരക്ഷകരെന്ന് വീമ്പു പറയുന്ന പത്രങ്ങളുടെ നന്ദികേടിനോട് ഇത്ര യുംനാൾ പ്രതികരിക്കാൻ കഴിയാതിരുന്ന വായനക്കാർ ശക്തമായി പ്രതികരിക്കാൻ തുടങ്ങുന്നു.
എന്റെ വീട്ടിൽ ഇനി ഒരു പത്രക്കലണ്ടറും വേണ്ട. 2300 രൂപ കൊടുക്കുന്ന വന്റെ നേരെ കൊഞ്ഞനം കുത്തുന്ന പത്രമുതലാളിയുടെ കലണ്ടർ വേണ്ടേ വേണ്ട.

In:

Dr Rejith Kumar. R
Sharing an useful information - Affordable MRI scans at General Hospital Kochi, ഇതൊരുപക്ഷേ പല സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യം ആവും...
എങ്കിലും ഇത് അറിയില്ലാത്ത പാവപ്പെട്ട പലരുമുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടങ്കിൽ അവർക്ക് ഉപകാരപ്പെടട്ടെ...
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അതി സുഷ്മമായി വ്യക്തമാകുന്ന MRI സ്കാനിങ്ങിനു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 4000 മുതൽ 10000 വരെ ആണ്.
ഏറ്റവും അത്യാധുനിക സ്കാനിംഗ്‌ ഉപകരണം ഉപയോഗിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനു വെറും 1800 മുതൽ 3300 വരെ മാത്രം.ഇനി സീ റ്റി സ്കാനിങ്ങിൻറെ കാര്യം ആണെങ്കിൽ ഇവുടത്തെ നിരക്ക് 900 മുതൽ 1500 വരെ ആണ്.

പുറത്തുള്ള ആശുപത്രിയിൽ ആണെങ്കിൽ ഇതിനു 2000 മുതൽ 8000 രൂപ വരെ ആണ്. പുറത്തുള്ള ഏതൊരു ആശുപത്രിയിൽ ഉള്ള രോഗിക്കും ഡോക്ടറുടെ കുറുപ്പുമായി വന്നാൽ ഇവിടെ MRI സ്കാനിംഗ്‌ നടത്താവുന്നതാണ്. പക്ഷെ അതിനു ഒരു 450 രൂപ അധികം അടക്കേണ്ടി വരും.
ഇത്ര കുറഞ്ഞ ചാർജ് ആയിട്ടും പുറത്തു നിന്നും വളരെ കുറച്ചു രോഗികളെ ഇവിടെ സ്കാനിങ്ങിനു വരുന്നുള്ളൂ. എറണാകുളം ആശുപത്രിയിൽ ഇതുവരെ പുറത്തുനിന്നും വന്ന രോഗികൾ 150 താഴെ മാത്രം.

MRI സ്കാനിംഗ്‌ നിരക്കുകൾ
****************************
തല,സ്പൈനൽകൊട് -1800 രൂപ
വയർ - 2400
കാൽ - 2200
നട്ടെല്ല് - 1400 മാത്രം.

വലിയ ഓഫറുകൾ പ്രഖ്യാപിക്കുന്ന സ്വകാര്യ ലാബുകൾ പോലും 4000 രൂപയിൽ കുറവുള്ള ഒരു സ്കാനിങ്ങും ഇല്ല.എന്നിട്ടും വളരെ കുറവ് രോഗികൾ മാത്രം.
ഇതിൻറെ കാരണം ചില പാവപ്പെട്ട രേഗികളുടെ അറിവില്ലായ്മയും അത് മുതലെടുത്ത്‌ സ്വകാര്യ ലാബുകളെ കൊള്ള ലാഭം കൊയ്യാൻ അനുവദിക്കുന്ന ഡോക്ടർമാരും.
നമ്മുടെ ഇടയിൽ ഉള്ള സുഹൃത്തുക്കളുടെ പരിചയത്തിൽ ഇതുപോലെ സ്കാനിങ്ങിനായി ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടങ്കിൽ ആശുപത്രിയും ആയി ബന്ധപെടുക
ഷെയര്‍ ചെയ്യുക നിങ്ങളുടെ സുഹൃത്തുകള്‍ക്കു കൂടി ഉപകാരം ആകട്ടെ

ബന്ധപ്പെടേണ്ട നമ്പർ : 0484-2367252 , 2870274.
MRI Scanning Radiology department. GENERAL HOSPITAL ERNAKULAM

Please Like & Share.................

In:

എനിക്കൊരു സംശയം...?
ഈ രാജാവിനെ.,
'കിംങ് '
എന്ന് വിളിക്കുമ്പോൾ...,
രാജ്ഞിയെ..,
'കിങിണി '
എന്നു വിളിച്ചൂടെ.....!!�....
.... :3 :veruppikalsss🤓🤓🤓🤓🤓🤓

In:

✈ ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകുന്ന പ്രവാസിയുടെ വീട് 🏠✈💺
എല്ലാരും നല്ല സങ്കടത്തിലാണ് 😪😪
ഭാര്യ, ഉമ്മ, ഉപ്പ, കുട്ടികള്‍ എല്ലാവരും കരയുന്നു. 😭😭
പ്രവാസി: കരയല്ലേ എന്തായാലും പോവണ്ടേ... 😪
ഭാര്യ: സഹിക്കാന്‍ പറ്റുന്നില്ല ഇക്കാ...😭😭
പ്രവാസി: എല്ലാവര്‍ക്കും ഇത്ര വിഷമമാണങ്കില്‍ ഞാന്‍ പോവുന്നില്ല 😫😫
ഭാര്യ: ഇക്ക തമാശ പറയാതെ ഇറങ്ങിയാട്ടെ ഇതൊക്കെ ഒരു ചടങ്ങല്ലേ 😜😜😜

In:

✅വളരെ പ്രധാനപ്പെട്ടത്..📢

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ചെയ്യേണ്ടത് ഇത്രമാത്രം...

1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.

2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75)

3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്,  വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്!
(ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!)

ദയവായി ഈ സന്ദേശം ഫോർവേഡ് ചെയ്യുക. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവിൽ വന്ന ഈ സംവിധാനത്തിൻറെ ഗുണം എല്ലാവരിലേക്കും എത്തട്ടെ.

ജനറിക്മരുന്നുകളിലൂടെ നമ്മുടെ ചികിത്സ ഗുണനിലവാരമുള്ള തോടൊപ്പം തന്നെ ചെലവ് കുറഞ്ഞതുമാകട്ടെ!
👪👪👪👪👪👪👪

Kindness costs nothing..
Please share it with ur groups
🌼🌼🌼🌼🌼🌼🌼🌼

In:

*മക്കള്‍ക്ക് വേണ്ടീ ഞാന്‍ കാശൂനേടീ ;*

*അവരതുകൊണ്ട് ഇഗ്ലീഷുനേടീ ;*

*ഇന്നവര്‍ എന്റെ നേര്‍ പൊക്കൂന്ന കാലിനേ ;*

*സ്വപ്നത്തില്‍ പോലും എനിക്ക് പേടീ ;*

*ഊണൂമുറക്കമില്ലാതെ ഞാന്‍ നേടീയതൊക്കെ ;*

*അവര്‍ക്ക് വീതിച്ചൂ നല്കി ;*

*മക്കള്‍ക്ക് ഞാന്‍ ഭാരമാവാതിരിക്കൂവാന്‍ ;*

*വീടൊന്ന് മാത്രം ഞാന്‍ ബാക്കീയാക്കീ ;*

*ഈയിടെ ഇവിടെയും യോഗം നടക്കൂന്നു ;*

*ചര്‍ച്ചകള്‍ പലതു നടന്നിടൂന്നു ;*

*ചര്‍ച്ചയില്‍ നല്ല പരസ്യം പറയുന്നു ;*

*മക്കള്‍ മരുമക്കള്‍ വാശിയോടെ ;*

*കൊച്ചിയിലുണ്ട് വൃദ്ധസദനം ഇപ്പൊ ;*

*കോഴിക്കോട്ടൂണ്ട് സേവാസദനം ;*

*കാര്യമെനിക്ക് മനസിലായി എന്റെ ;*

*വീടിന്നു മിന്നവര്‍ നോട്ടമിട്ടു ;*

*ജീവന്റെ ജീവനാം എന്റെ മക്കള്‍ എന്നെ ;*

*എങ്ങോ കളയാന്‍ വെമ്പുന്ന മക്കള്‍ ;*

*തളര്‍ച്ചയോടൊന്നുഞാന്‍ ചാരിക്കിടക്കവേ ;*

*എന്‍ ചാരുകസേരക്കൂം മുറുമുറുപ്പ് ;*

*അറിയാതെ ഓര്‍ത്തു ഞാന്‍ പുറകിലുപേക്ഷിച്ച ;*

*യവ്വന ജീവിത കാലത്തെയും ;*

*അവളൊത്ത് കഴിയേണ്ടന്‍ യവ്വന ജീവിതം ;*

*മരുഭൂമിയില്‍ ഞാനും നഷ്ട്മാക്കി ;*

*പരിഭവ ദുഃഖ പരിദേവനങ്ങളും ;*

*പലതും പറഞ്ഞു കരഞ്ഞവളൂം ;*

*ഇതൊക്കെയും നമ്മുടെ മക്കള്‍ക്ക് വേണ്ടിയാ ;*

*ണാശ്വസിപ്പിച്ചു പറഞ്ഞു ഞാനും ;*

*എന്നെ സ്നേഹിച്ചവള്‍ എല്ലാം സഹിച്ചവള്‍ ;*

*എന്നേ തനിച്ചാക്കി യാത്രയായി ;*

*സ്വര്‍ഗ്ഗത്തില്‍ നിന്നെന്നെ അവളുവിളിക്കൂന്നൂ ;*

*മക്കളില്ലിവിടെ ഇങ്ങോട്ട് പോരൂ ;*

*മരണമാസന്നമായ് ഉപദേശമൊന്നെനി ;*

*ക്കൂണ്ടെന്റെ മക്കള്‍ക്ക് നല്കീടുവാന്‍ ;*

*ആയുസും ജീവിതം നഷ്ട്മാക്കീട്ടാരും ;*

*സാമ്പാദിക്കല്ലെ മക്കള്‍ക്ക് വേണ്ടി ;*

*അവരെ പടച്ചവനീശ്വരനാണെങ്കില്‍ ;*

*അവര്‍ ക്കൂള്ളതെങ്ങനേം വന്നു ചേരും ;*

*മക്കളെ നോക്കേണ്ടെന്നര്‍ത്ഥമില്ല-അതിനായ് ;*

*കളയേണ്ട ജീവിതമെന്നു സാരം ;*

*മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാത്തോര്‍ ;*

*ക്കില്ല സ്വര്‍ഗ്ഗം എന്ന് വേദ വാക്യം*

എത്ര അർത്ഥവത്തായ കാലത്തിന്റെ കണക്കുപുസ്തകത്തിലെ വരികൾ.. (ഇത് എഴുതിയത് ആരെന്നു അറിയില്ല )

In:

🐜🐜🐜
ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ അവന്‍റെ പണിശാലയിലെത്തി ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന്‍ ധാരാളം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ തൊഴിലില്‍ അവന്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ...

ആരുടേയും മേല്‍നോട്ടം കൂടാതെ നമ്മുടെ കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും പ്രഭുവായ സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു.
🦁🦁
ഒരു മേല്‍നോട്ടക്കാരന്‍ കൂടി ഉണ്ടെങ്കില്‍ എന്തായിരിക്കും ഉല്‍പ്പാദനം..! സിംഹം ആലോചിച്ചു. കുഞ്ഞനുറുമ്പിന്‍റെ സൂപ്പര്‍ വൈസറായി സിംഹം ഒരുപാറ്റയെ നിയമിച്ചതങ്ങനെയാണ്..

കൃത്യമായ ഹാജരും സമയവും പാലിക്കാന്‍ ഒരു ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം ചെയ്തത്.
⏱⏱
റിപ്പോര്‍ട്ടുകള്‍ എഴുതാനും ടൈപ്പ്ചെയ്യാനും ഒരു സെക്രട്ടറിവേണമെന്ന് പാറ്റക്ക് മനസ്സിലായി.. അതിനായി അദ്ദേഹം ചിലന്തിയെ നിയമിക്കുകയും ചെയ്തു..
🕷🕷
സമയാസമയമുള്ള, പാറ്റസുപ്പര്‍വൈസറുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് സിംഹം സന്തുഷ്ടനായി..
🦁🦁
ഉല്‍പ്പാദനക്ഷമതയുടേയും, ഉല്‍പ്പാദനത്തിന്‍റേയും ഗ്രാഫ് തയ്യാറാക്കി നല്‍കാന്‍ സിംഹം പാറ്റ സൂപ്പര്‍ വൈസറോട് നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി ഒരു കമ്പ്യൂട്ടറും ലേസര്‍ പ്രിന്‍ററും വാങ്ങാന്‍ അനുമതിയും നല്‍കി..
🖥🖨
ഐ.ടി. വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിന്, ഒരു ഐടി വിദഗ്ധനായ ഈച്ചയെ  നിയമിക്കുകയാണ് തുടര്‍ന്ന് പാറ്റ ചെയ്തത്...

എപ്പോഴും തൊഴിലില്‍ വ്യാവൃതനായിരുന്ന കുഞ്ഞനുറുമ്പിന്‍റെ സമയം മുഴുവനും പുതിയ പരിഷ്കാരങ്ങളും, എഴുത്തുകുത്തുകളും കാരണം കവര്‍ന്നെടുക്കപ്പെട്ടു...

മീറ്റിംഗുകളും റിപ്പോര്‍ട്ടുകളും കുഞ്ഞനുറുമ്പിന്‍റെ അധ്വാനശേഷിയും, ശാന്തതയും നഷ്ടപ്പെടുത്തി..

കുഞ്ഞനുറുമ്പിന്‍റെ തൊഴിലിടത്തിന്‍റെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കിയ സി.ഇ.ഒ. സിംഹം അവിടെ ഒരു വകുപ്പുമേധാവിയെക്കൂടി നിയമിച്ചു.. പ്രസിദ്ധനായ മാനേജ്മെന്‍റ് വിദഗ്ധന്‍ ചീവീടാണ് വകുപ്പ് തലവനായി എത്തിയത്...
🐞🐞
പുതിയ വകുപ്പു മേധാവിക്ക് പ്രത്യേക ഓഫീസും പരവതാനിയും, ഉപകരണങ്ങളും ഒരുക്കാന്‍ അനുമതിവന്നു.. സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും ബജറ്റ് കണ്‍ട്രോള്‍ പദ്ധതികള്‍ തയ്യാറാക്കാനായി ഒരു പേഴ്സണല്‍ അസിസ്റ്റന്‍റിനെ നിയമിക്കുകയും ചെയ്തുകൊണ്ട് ഓഫീസ് പ്രവര്‍ത്തനമാരാംഭിച്ചു..
💻⌨📠📠

കുഞ്ഞനുറുമ്പിന്‍റെ പണിശാലയില്‍ ഇപ്പോള്‍ വലിയ പിരിമുറുക്കമാണ്.. ആരും പരസ്പരം മിണ്ടുകയോ, ചിരിക്കുകയോ ചെയ്യാതായി..
😾😣😠😡
ഉല്‍പ്പാദനത്തില്‍ കടുത്ത മാന്ദ്യവും പ്രകടമായി..
വകുപ്പില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന അസംതൃപ്തിയും, അനാരോഗ്യകരമായ പിരിമുറുക്കവും എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഒരു 'പരിസ്ഥിതി പഠനം' ആവശ്യമാണന്ന് വകുപ്പദ്ധ്യക്ഷന്‍ ചീവിട് സിംഹത്തെ അറിയിച്ചു..

തുടര്‍ന്ന് 'ബോസ്' ഫാക്ടറി സന്ദര്‍ശിച്ചു.
🦁🦁📋📋📕📗📘📝📝🔎🔍🔎🔍
കണക്കുകളും, റിപ്പോര്‍ട്ടുകളും, ഗോഡൗണുകളും പരിശോധിച്ചു.. മുമ്പത്തെക്കാള്‍ വളരെ കുറവാണ് ഉല്‍പ്പാദനമെന്നദ്ദേഹം ഞെട്ടലോടെ മനസ്സിലാക്കി..
🙄🙄🤔🤔😳
വ്യവസായത്തിന്‍റെ പ്രശ്നങ്ങളെല്ലാം പഠിച്ചും കണക്കുകള്‍ വിശകലനം ചെയ്തും പ്രതിവിധി നിര്‍ണ്ണയിക്കുന്നതിനായി, ബഹുമാന്യനായ ചാര്‍ട്ടേര്‍ഡ് അക്വൗണ്ടന്‍റും, സാമ്പത്തിക വിദഗ്ധനുമായ മൂങ്ങയെ നിയമിച്ചുകൊണ്ട് സിംഹരാജാവ് ഉത്തരവിട്ടു..

മൂന്നുമാസത്തെ പഠനത്തിനുശേഷം മൂങ്ങയുടെ വിദഗ്ധ റിപ്പോര്‍ട്ട് സിംഹത്തിന് സമര്‍പ്പിക്കപ്പെട്ടു..
⏳⌛📋📰
വകുപ്പില്‍ ജോലിക്കാരുടെ എണ്ണം വളരെകൂടുതലാണന്നായിരുന്നു മൂങ്ങയുടെ റിപ്പോര്‍ട്ട് കണ്ടെത്തിയ പ്രധാന നിഗമനം..
റിപ്പോര്‍ട്ട് വായിച്ച രാജാവ്, ഉടന്‍തന്നെ, വ്യവസായത്തെരക്ഷിക്കാനുള്ള നിര്‍ണ്ണായക ഉത്തരവിട്ടു..
.
.
.
.
.
⚖⚖

🎙🎙
"ഉല്‍പ്പാദനക്ഷമതകുറഞ്ഞ കുഞ്ഞനുറുമ്പിനെ പിരിച്ചുവിടുക..."
🐜🐜🐜🐜
"ഉല്‍സാഹശേഷിയും, കാര്യപ്രാപ്തിയുമില്ലാത്ത കുഞ്ഞനുറുമ്പിന്‍റെ കഴിവില്ലായ്മകൊണ്ട് ഫാക്ടറി നശിക്കരുതെന്ന് കമ്പനിയുടമക്ക് നിര്‍ബന്ധമുണ്ടന്ന്" സിംഹത്തിന്‍റെ ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു.

Current Corporate Policy !

വായിച്ചപ്പോൾ നമ്മളിൽ പലരുമായും സാമ്യം തോന്നിയത്‌ കൊണ്ടും ഇതിവിടെ ഷെയർ ചെയ്യുന്നു...