*അന്ധവിശ്വാസങ്ങൾ ഇനി ചില രാജ്യങ്ങളിലൂടെ...*
1. ഇറ്റലിയിലുള്ളവര് വിശ്വസിക്കുന്നു, കണ്ണാടി നിലത്തു വീണ് ഉടഞാല് അതിന്റെ ദുരിതം നീണ്ട ഏഴു വര്ഷങ്ങള് അനുഭവിക്കും.
2. അമേരിക്കക്കാര് വിശ്വസിക്കുന്നു, പുതിയ വീട്ടിലെക്കു മാറുമ്പോള് മഴ പെയ്താല് അയാള് കോടീശ്വരനായി മാറും
3. പെണ്കുട്ടികള് മേശയുടെ മൂലയില് കസേരയിട്ടിരുന്നാല് അവരുടെ കല്യാണം നടക്കില്ലെന്നു റഷ്യക്കാര് വിശ്വസിക്കുന്നു.
4. മരണവീട്ടില് നിന്ന് മടങ്ങി വന്നാലുടന് വീട്ടിലുള്ളവര് സ്വര്ണ്ണം വെള്ളത്തിലിട്ടു വെച്ച് വന്നയാളുടെ മേല് വെള്ളം തളിച്ച് ശുദ്ധി വരുത്തി മാത്രമേ അകത്തു കടക്കാവൂ എന്ന് നേപ്പാളികള് വിശ്വസിക്കുന്നു.
5. ആഫ്രിക്കക്കാരുടെ ഇടയിലുള്ള വിശ്വാസം തികച്ചും രസകരമാണ്. ഭക്ഷണം കഴിച്ചു കൊണ്ടിരുക്കുംപോള് തുമ്മിയാല് കഴിക്കുന്ന ഭക്ഷണം പിറകിലേക്ക് എറിയണം. തുമ്മാനുള്ള കാരണം പിതൃക്കള് വിശപ്പോടെ അവര് കഴിച്ചു കൊണ്ടിരിക്കുമ്പോള് പിറകില് വന്നു നില്ക്കുന്നു വെന്നാണ് വിശ്വാസം.
6. ഷുഗര് ക്യൂബു വായില് നിന്ന് വീണു പോയാല് അശുഭകരമായ എന്തോ സംഭവിക്കാന് പോകുന്നുവെന്ന് അറേബ്യന് നാടുകളില് പരെക്കെ വിശ്വസിക്കുന്നു.
7. ബിസിനസ് ആവശ്യ ങ്ങക്കായി യാത്ര തിരിക്കുമ്പോള് ആരെങ്കിലും തുമ്മിയാല് പോകുന്ന കാര്യം നടക്കില്ല എന്ന് മാലിക്കാര് വിശ്വസിക്കുന്നു